തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് കൗൺസിലർ ഷേർളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ നാല് ബിജെപി കൗൺസിലർമാർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചെമ്പഴന്തി ഉദയൻ ആണ് കേസിലെ ഒന്നാം പ്രതി.
സജി, വയൽക്കര രതീഷ്, ഗിരി എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം കോർപ്പറേഷൻ ആസ്ഥാനത്ത് അങ്ങേയറ്റം നാടകീയമായ രംഗങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.
കൗൺസിൽ യോഗത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ മേയർ വി.വി. രാജേഷ് ഡയസിലെത്തി അജണ്ടകൾ അതിവേഗം വായിച്ചു തീർക്കുകയും യോഗം പിരിച്ചുവിടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് കൗൺസിൽ ഹാളിൽ തർക്കവും സംഘർഷവും ഉടലെടുത്തത്. അറ്റൻഡൻസ് രജിസ്റ്ററിലെ സുഗതന്റെ പേരിലുണ്ടായ തർക്കമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

