പ്രമുഖ ചലച്ചിത്ര താരം പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.
ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം.
പിതാവിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരിൽ അവർ പുസ്തകം രചിച്ചിട്ടുണ്ട്. പ്രേംനസീർ ചിറയിൻകീഴിലെ തന്റെ വീടിന് നൽകിയിരുന്നതും മൂത്തമകളുടെ പേര് തന്നെയാണ്.
ചിറയിൻകീഴിലെ അറുപതുവർഷം പഴക്കമുള്ള ഈ വീടിന്റെ പേര് ‘ലൈല കോട്ടേജ്’ എന്നാണ്. പരേതനായ റിട്ട: സൂപ്രണ്ടിങ് എൻജിനീയർ പി.എ.
റഷീദ് ആണ് ഭർത്താവ്. സജിത്ത്, സോജ എന്നിവരാണ് മക്കൾ.
പരേതനായ ഷാനവാസ്, റസിയ, റിത എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് എത്തിച്ച് ഖബറടക്കം നടത്തും.

