കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുകളിലെ അന്തിമ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം. കട്ടിള പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട
കേസിലെ കുറ്റപത്രം ഈ മാസം 25നകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച കുറ്റപത്രത്തിന്റെ കരട് അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
ദേശീയ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം വരുന്ന 12ന് ലഭ്യമാകുമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ അഴിമതി നിരോധന നിയമം കൂടി ചുമത്തിയിട്ടുള്ളതിനാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രോസിക്യൂഷന്റെ ഔദ്യോഗിക അനുമതി തേടേണ്ടതുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ദ്വാരപാലക പാളി കേസില്‍ നവംബര്‍ 25നകം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

