മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ വിമർശനം, ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ നിയമനങ്ങളിലെ കാലതാമസം, കെപിസിസി പുനഃസംഘടന എന്നിവയെച്ചൊല്ലിയുള്ള വിഷയങ്ങൾ കോൺഗ്രസില്‍ വലിയ തലവേദനയായി തുടരുന്നതിനിടയിൽ, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഈ മാസം 13ന് ചേരാൻ തീരുമാനമായി. മുഖ്യമന്ത്രിയുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഔദ്യോഗികമായി ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
വരാനിരിക്കുന്ന യോഗത്തിൽ നേതാക്കളുടെ പരസ്യ വിമർശനങ്ങൾ പ്രധാന ചർച്ചാവിഷയമാകും. പ്രത്യേകിച്ചും അടൂർ പ്രകാശിന്റെ ഭാഗത്തുനിന്നുണ്ടായ വിമർശനം ഔദ്യോഗിക അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമോ അതോ പൂർണമായി തള്ളിക്കളയാനാവില്ലേ എന്ന കാര്യത്തിൽ യോഗം ഗൗരവകരമായ ചർച്ച നടത്തിയേക്കും.
ഭരണകൂടവും പാർട്ടിയും തമ്മിലുള്ള പ്രവർത്തനങ്ങളിൽ ഏകോപനം കുറവാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ, ഇത് പരിഹരിക്കാനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ പദവികളിലേക്കുള്ള നിയമനങ്ങൾ വൈകുന്നതിൽ പാർട്ടി തലത്തിൽ വലിയ തോതിൽ അമർഷം പുകയുന്നുണ്ട്.
മുന്നണിയിലെ ഘടകകക്ഷികൾക്ക് ഉന്നതമായ കാബിനറ്റ് പദവികളും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചപ്പോൾ, ദീർഘകാലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് നേതാക്കൾ അവഗണിക്കപ്പെട്ടു എന്ന തരത്തിലുള്ള ശക്തമായ പരിഭവങ്ങളും യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

