സ്മാർട്ട്ഫോണുകളുടെ റാം (RAM) ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നയങ്ങളുമായി ഗൂഗിൾ രംഗത്ത്. ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി ആപ്പ് ഡെവലപ്പർമാർ പാലിക്കേണ്ട
പുതിയ മാനദണ്ഡങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോർ അവതരിപ്പിച്ചു. ഏറ്റവും പുതിയ പിക്സൽ ഫോണുകളുടെ റാം ശേഷിക്ക് അനുസൃതമായി ആൻഡ്രോയിഡ് 17 ആപ്പ് മെമ്മറി പരിധികൾ നടപ്പിലാക്കുന്നതിന് സമാനമായാണ് ഈ പുതിയ നടപടിയും.
“The mobile industry is navigating significant hardware supply constraints that are altering device memory availability that over time can negatively impact the user experience,” എന്ന് ആൻഡ്രോയിഡ് ഡെവലപ്പേഴ്സ് ബ്ലോഗിലെ കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, “Android is addressing this challenge head-on with broader memory limits that aim to protect the overall user experience from apps using excess memory and causing system-wide slowdowns” എന്നും അതിൽ കൂട്ടിച്ചേർക്കുന്നു.
2027 ഫെബ്രുവരി മുതൽ ആൻഡ്രോയിഡ് ആപ്പുകൾ പുതിയ ‘ബാഡ് ബിഹേവിയർ ത്രെഷോൾഡുകൾ’ (bad behavior thresholds) പാലിക്കേണ്ടതുണ്ട്. ഡൈനാമിക് മെമ്മറി ഉപയോഗം, ബിറ്റ്മാപ്പ് ഉപയോഗം, കോഡ് ഒപ്റ്റിമൈസേഷൻ എന്നിവയിലുള്ള പുതിയ പരിധികൾ ആപ്പുകൾ പാലിക്കണം.
ഇതുവഴി ഫോണിന്റെ വേഗത കുറയുന്നതും ആപ്പുകൾ പെട്ടെന്ന് ക്ലോസ് ചെയ്യപ്പെടുന്നതും ഒഴിവാക്കാൻ സാധിക്കും. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് പൂർണ്ണമായി നിരോധിക്കില്ലെങ്കിലും, അവയുടെ ദൃശ്യതയും പ്രസിദ്ധീകരണ ശേഷിയും കുറയ്ക്കപ്പെടും.
വർഷാവസാനത്തോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഉപകരണങ്ങൾക്കും ആൻഡ്രോയിഡിനും അനുസരിച്ച് ഈ പരിധികൾ കാലാനുസൃതമായി മാറുമെന്നും ഗൂഗിൾ അറിയിച്ചു. കൂടാതെ, പുതിയ ഫോണുകളിലേക്ക് മാറുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുന്ന മറ്റൊരു പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്.
2027 ഏപ്രിൽ മാസത്തോടെ എല്ലാ ആൻഡ്രോയിഡ് ആപ്പുകളും ‘സീറോ-ടാപ്പ് സൈൻ-ഇൻ’ (Zero-Tap Sign-In) സൗകര്യം പിന്തുണയ്ക്കേണ്ടതുണ്ട്. ഇതിലൂടെ ഉപയോക്താക്കൾ പുതിയ ഉപകരണത്തിലേക്ക് മാറുമ്പോൾ, മുൻപത്തെ ഫോണിൽ ഉപയോഗിച്ചിരുന്ന ആപ്പുകളിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടി വരില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

