മലപ്പുറത്ത് നിന്ന് പ്രമുഖ യാത്രാ യൂട്യൂബറെ കാണാതായതായി പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശിയായ ദില്‍ഷാദ്നെയാണ് കഴിഞ്ഞ നാലുദിവസമായി കാണാതായിരിക്കുന്നത്.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും നടത്തുന്ന യാത്രകളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന ‘ദില്‍ഷാദ്ന്റെ യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം.
യൂട്യൂബില്‍ പുതിയ വീഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടുകാരുമായി അവസാനം സംസാരിച്ച വേളയില്‍ താന്‍ അസമിലാണെന്നാണ് ദില്‍ഷാദ് അറിയിച്ചിരുന്നത്.
എന്നാല്‍ ഇതിനുശേഷം നാലുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇതിനിടെ, ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘ഐ ക്വിറ്റ്’ (I QUIT) എന്നൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് കുടുംബത്തിലും സുഹൃത്തുക്കളിലും വലിയ ആശങ്ക സൃഷ്ടിച്ചു.
ഇതോടെയാണ് ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

