തൃശൂർ നഗരത്തിൽ നടന്ന ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കാർഷിക സർവകലാശാല, കേരള സർവകലാശാല വൈസ് ചാൻസിലർമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ശോഭായാത്രയിൽ കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.
സജിതാ റാണി ഉദ്ഘാടകയായിട്ടാണ് എത്തിയത്. ബിജെപി സംഘടന നേതാവായ സജിതയുടെ നിയമനം രാഷ്ട്രീയ നിയമനമെന്ന തരത്തിലുള്ള വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് പോഷക സംഘടനയുടെ വേദിയിൽ അവർ പങ്കെടുത്തത്.
ഈ ചടങ്ങിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും സംബന്ധിച്ചു.
ബി അശോക് കാർഷിക വകുപ്പിൽ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് സജിത റാണിക്ക് പകരം ചുമതല നൽകിയിരുന്നത്. കൃഷിവകുപ്പ് മൂന്നുപേരുടെ പാനൽ സർക്കാരിന് സമർപ്പിച്ചിരുന്നു.
ഈ മൂന്നംഗ പാനലിനെ പൂർണമായും പരിഗണിച്ചാണ് നിയമനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

