നഗരത്തിൽ നടന്ന ബാലഗോകുലത്തിന്റെ മഹാശോഭായത്രയിൽ സർവകലാശാലാ വൈസ് ചാൻസിലർമാരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. തൃശ്ശൂർ നഗരത്തിൽ സംഘടിപ്പിച്ച ശോഭായത്ര കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.
സജിത റാണിയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതിനുപുറമേ, കേരള സർവകലാശാല വിസി ഡോ.
മോഹനൻ കുന്നുമ്മലും ചടങ്ങിന്റെ ഭാഗമായിമാറി. വിസിമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട
രാഷ്ട്രീയ വിവാദങ്ങൾ പൂർണ്ണമായും അടങ്ങുന്നതിന് മുൻപാണ് ആർഎസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയിൽ ഇവർ വീണ്ടും എത്തിയിരിക്കുന്നത്. ബിജെപിയുടെ അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിന്റെ മുൻ നേതാവായിരുന്ന സജിത റാണിയെ, സർക്കാർ നൽകിയ പാനൽ തള്ളിക്കൊണ്ട് കാർഷിക സർവകലാശാല വൈസ് ചാൻസിലറായി ഗവർണർ നിയമിച്ചിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനിടെ ശക്തമായി ഉയർന്നു വന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

