തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാജ്യാന്തര ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തെ തകർത്ത് പോലീസ്. വ്യാജ ലോൺ ആപ്പുകൾ നിർമ്മിച്ച് വിദേശികളെ കബളിപ്പിച്ചിരുന്ന സംഘമാണ് പോലീസ് വലയിലായത്.
സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ നിന്നും തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 50 കംപ്യൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസിന്റെ പ്രത്യേക തെരച്ചിൽ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് വൻ സൈബർ തട്ടിപ്പ് ശൃംഖല വെളിച്ചത്തുവന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആദ്യഘട്ട
പരിശോധനയ്ക്ക് എത്തിയത്. എന്നാൽ ഈ അന്വേഷണം ചെന്നെത്തിയത് രാജ്യാന്തര തലത്തിൽ പടർന്നുപന്തലിച്ച ഓൺലൈൻ വായ്പാ തട്ടിപ്പ് കേന്ദ്രത്തിലേക്കായിരുന്നു.
പ്രതികളിലൊരാളെ വിമാനത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം പിടിയിലാക്കിയത്. പ്രധാനമായും വിദേശ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.
ഇരയായവരിൽ ഭൂരിഭാഗം പേരും അമേരിക്കക്കാരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കായി താവളമായി ഉപയോഗിച്ചിരുന്നത് കേരളത്തെയാണെന്ന ഗുരുതരമായ വിവരമാണ് പോലീസ് പുറത്തുവിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

