തിരുവനന്തപുരം: ഡൽഹിയിൽ പരീക്ഷാക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.
വിഷയത്തിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ സൈബർ സെൽ ഐജി പി. പ്രകാശിന് അന്വേഷണ ചുമതല നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ.
നന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ എന്നിവർ നൽകിയ പരാതികളെ തുടർന്നാണ് ഈ നടപടി.
സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവച്ചുകൊല്ലണമായിരുന്നു എന്ന് ടി.ജി. മോഹൻദാസ് ഒരു വിഡിയോയിലൂടെ നടത്തിയ പ്രസ്താവനയാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്.
വിഡിയോയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും.
ആളുകളോട് പിരിഞ്ഞുപോക്കാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.
ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും…ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും…” വിയോജിപ്പുകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമെന്ന് പ്രതിപക്ഷം വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത തെലങ്കാനയിലെ ബിജെപി എംപിയുടെയും ടി.ജി.
മോഹൻദാസിന്റെയും നിലപാടുകൾ സമൂഹത്തിൽ വിദ്വേഷം വിതയ്ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. വിയോജിപ്പുകളെ ക്രൂരമായി ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ അജണ്ടയാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ലഹളയ്ക്ക് ആഹ്വാനം ചെയ്ത ഇയാൾക്കെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ കൈക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

