കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ പ്രവർത്തിക്കുന്ന വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിലാണ് അപകടം സംഭവിച്ചത്.
കൊപ്ര ആട്ടി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഈ സ്ഥാപനത്തിലേക്ക് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തീ പടർന്നത്. സംഭവസമയത്ത് മില്ലിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകട വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നിലവിൽ 90 ശതമാനത്തോളം തീ അണച്ചിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളിൽ ഇപ്പോഴും തീ പടരുന്നതും പുക ഉയരുന്നതും തുടരുന്നുണ്ട്. തീ പൂർണ്ണമായും കെടുDക്കുന്നതിനായി അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ കൂടി സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കന്നാസുകളിലും പാത്രങ്ങളിലും വലിയ സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന മുഴുവൻ വെളിച്ചെണ്ണയും പൂർണ്ണമായി കത്തിനശിച്ചു. എണ്ണ ശേഖരിച്ചിരുന്ന ടാങ്കുകളിലേക്ക് തീ ആളിപ്പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
കൂടാതെ, മില്ലിനുള്ളിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയും പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ വീടുകളിലേക്കും കനത്ത പുക ഉയർന്നിരുന്നു.
അപകടത്തെക്കുറിച്ച് പ്രദേശവാസിയായ വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്: “രാത്രി പത്തരയോടെ ആണ് വിവരമറിഞ്ഞതെന്നും സ്ഥലത്തെത്തിയപ്പോൾ മില്ലിൽ കാൽഭാഗം കത്തിയമരുകയായിരുന്നുവെന്നും നാട്ടുകാരൻ . ഉടൻതന്നെ ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
ടാങ്കറിനും കൊപ്ര ചാക്കുകൾക്കും തീപിടിച്ചതോടെ അപകടത്തിൻ്റെ വ്യാപ്തി വർധിച്ചു. മില്ലിൽ ഒരുപാട് സാധനങ്ങൾ സ്റ്റോക്ക് ഉണ്ടായിരുന്നു.
അവയെല്ലാം നശിച്ചുപോയി. ഞായറാഴ്ച ആയതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല.
സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

