മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലുമായി സുരക്ഷാ കരാറിലെത്താനുള്ള തീവ്രശ്രമത്തിലാണ് സിറിയ. ഏതാനും പ്രമുഖ ആഗോള ശക്തികളുടെ മധ്യസ്ഥതയിലാണ് നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ – ഷറ പുതിയ നയപരമായ നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന സൂചനകള്‍ നല്‍കിയത്. അതേസമയം, രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഒന്നിന് മേലുള്ള പരമാധികാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗോലാന്‍ കുന്നുകൾക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

