വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ അല്ലെങ്കിൽ ആരെങ്കിലുമായി കാത്തിരിക്കുമ്പോഴോ ഉള്ള വിരസത ഒഴിവാക്കാനായി പുതിയൊരു സാങ്കേതിക വിദ്യ ശ്രദ്ധ നേടുന്നു. കാറുകളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളിൽ നിലവിലുള്ള സുരക്ഷാ നിയന്ത്രണങ്ങൾ കാരണം വീഡിയോ സ്ട്രീമിംഗ് സേവനങ്ങൾ ആസ്വദിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമായാണ് എഎ ബ്രൗസർ (AA Browser) അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ കർശനമായ നിയന്ത്രണങ്ങൾ മറികടന്ന് കാറുകളിൽ വീഡിയോകൾ ആസ്വദിക്കാൻ ഈ ഓപ്പൺ സോഴ്സ് വെബ് ബ്രൗസിംഗ് ആപ്ലിക്കേഷൻ സഹായിക്കുന്നു.
മുൻകാലങ്ങളിൽ ചില തേർഡ്-പാർട്ടി ആപ്പുകൾ ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നെങ്കിലും, ഗൂഗിളിന്റെ പുതിയ അപ്ഡേറ്റുകൾ കാരണം അവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജിഹബ്ബിൽ ലഭ്യമായിട്ടുള്ള എഎ ബ്രൗസർ പുതിയൊരു മാറ്റവുമായി എത്തിയിരിക്കുന്നത്.
കാറിലെ സ്ക്രീനിൽ പൂർണ്ണമായ ഒരു വെബ് ബ്രൗസർ നൽകുക വഴി, ഉപയോക്താക്കൾക്ക് യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ നേരിട്ട് ആക്സസ് ചെയ്യാൻ സാധിക്കുന്നു. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സമയങ്ങളിൽ വിനോദത്തിനായി യൂട്യൂബ് (YouTube) ഫുൾ സ്ക്രീൻ മോഡിൽ ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.
യൂട്യൂബിന് പുറമെ വൈഡ്വൈൻ എൽ3 (Widevine L3) പിന്തുണയും ഇതിൽ ലഭ്യമാണ്. എങ്കിലും ചില സ്ട്രീമിംഗ് സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് ഉപയോക്താക്കൾ വ്യക്തമാക്കുന്നു.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഫോണിലെ ആൻഡ്രോയിഡ് ഓട്ടോ സെറ്റിങ്സിൽ ഡെവലപ്പർ മോഡ് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്തതിനാൽ ഗിബ്ഹബ്ബിൽ നിന്നുമാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

