ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഗിഡ്ഡിയിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. ഭർത്താവ് മരിച്ചാൽ പകരം ആ ഉദ്യോഗോഗം തനിക്ക് ലഭിക്കുമെന്ന വ്യാമോഹത്തിലാണ് യുവതി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
ഒക്ടോബർ 18 ന് പുലർച്ചെയാണ് റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരനായ മംഗ്ലേഷ് പാൽ കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മംഗ്ലേഷ് പാലിന്റെ ഭാര്യ നീതു (23) എന്ന സോണാലി കുമാരി, കാമുകൻ കൗശിക് കുമാർ നൗനിയ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരൻ എന്നിവരെ പൊലീസ് പിടികൂടി.
വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതരായ മോഷ്ടാക്കൾ തന്നെ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷമാണ് ഭർത്താവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു ഭാര്യ നീതു ആദ്യം പൊലീസിന് നൽകിയ മൊഴി. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത്.
എന്നാൽ കേസിന്റെ ഗൗരവം പ്രമാണിച്ച് ഹസാരിബാഗ് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും അന്വേഷണത്തിലുമാണ് ചുരുളഴിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും ചോദ്യം ചെയ്യലിൽ മൊഴികളിലുണ്ടായ വൈരുധ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ കസ്റ്റഡി ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
സിസിഎൽ സ്ഥാപനത്തിൽ ജോലി നേടുകയെന്ന ലക്ഷ്യവും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നീതു പൊലീസിനോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

