മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിൽ നീറ്റ് പുനഃപരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ജലാൽപുർ ഗ്രാമവാസിയായ അങ്കിത സാംഗ്ലെ ആണ് സ്വന്തം വസതിയിൽ ജീവനൊടുക്കിയത്.
ദേശീയ പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രം ലഭിച്ചതോടെ പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്നും മറാത്തി ഭാഷയിൽ തയ്യാറാക്കിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘‘നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു.
പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധികളിലും അമ്മ ഒരു സുഹൃത്തിനെപ്പോലെ എന്നെ പിന്തുണച്ചു.
ദാദ (ജ്യേഷ്ഠൻ), നീയും എന്നെ ഒരുപാട് സഹായിച്ചു. അമ്മയെക്കാളും അച്ഛനെക്കാളും നീ എന്നെ സ്നേഹിച്ചു.
എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല. ഞാൻ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ പോലും നിങ്ങൾ എനിക്കു വേണ്ടി എല്ലാം ത്യാഗം ചെയ്തു.
പക്ഷേ ഞാൻ പരാജയപ്പെട്ടു. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല’’ – എന്ന് അങ്കിത തന്റെ കുറിപ്പിൽ കുറിച്ചിട്ടുണ്ട്.
മാതാപിതാക്കളെ ചേർത്തുപിടിക്കണമെന്നും നന്നായി നോക്കണമെന്നും ജ്യേഷ്ഠനോട് പെൺകുട്ടി കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ദാദാ, ദയവായി അമ്മയെയും അച്ഛനേയും നന്നായി നോക്കണം, അവർക്ക് ഒന്നിനും കുറവുണ്ടാകരുത് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

