ദില്ലിയിൽ നടന്ന സി ജെ പി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർ എ എഫ്) ആഭ്യന്തര അവലോകനത്തിൽ കണ്ടെത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട
യാതൊരുവിധ സാഹചര്യവും ഈ മാർച്ചിലുണ്ടായിരുന്നില്ലെന്നാണ് സേനയുടെ വിലയിരുത്തൽ. മാർച്ച് നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റിയെന്നും സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്.
സമരക്കാരെ നേരിടുമ്പോൾ സേനാംഗങ്ങൾ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ, ഇനി ഒരു പ്രത്യേക നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആർ എ എഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച പ്രത്യേക യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്. ദ്രുത കർമ്മ സേനയുടെ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സി ആർ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷത്തിനിടയിൽ മാധ്യമപ്രവര്ത്തകന് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ, കല്ലേറിൽ നിരവധി സേനംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സമരത്തിനിടെ പരിക്കേറ്റ് ആർ എം എൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

