കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ജൂണ്‍ 20-ന് ഡല്‍ഹി ജന്തര്‍മന്തറിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്.
സമരത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ പ്രമുഖ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭ വേദികളില്‍ സന്നിഹിതരായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യുഐ പിന്തുണയുമായി മുന്നോട്ടുവരാന്‍ മടിച്ചുനിന്ന സാഹചര്യത്തിലാണ് ഈ സംഘടനകള്‍ സമരമുഖത്തേക്ക് കടന്നുവന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

