സംസ്ഥാന സർക്കാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാളയം ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ.
രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാളയം ജുമാമസ്ജിദിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മദ്യം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും ലഹരിയുടെ പരിധിയിൽ ഉൾപ്പെടുന്നുവെന്ന കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.
മനുഷ്യന്റെ ബുദ്ധിയെയും ശാരീരിക ആരോഗ്യത്തെയും സാമ്പത്തിക ഭദ്രതയെയും ഒരേപോലെ തകർക്കുന്ന മാരക വിഷമാണ് ലഹരി എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലഹരിയുടെ ഉപയോഗം കുടുംബങ്ങളിലും സമൂഹത്തിലും വലിയ രീതിയിലുള്ള അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുന്നുണ്ട്.
ആത്മഹത്യകൾ, കൊലപാതകങ്ങൾ, വിവിധ തരം സംഘട്ടനങ്ങൾ എന്നിവ വർധിക്കുന്നതിന് ലഹരി ഒരു പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിയുടെ സ്വാധീനം വർധിച്ചുവരുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
“സ്കൂൾ വിദ്യാർഥികളുടെ ബാഗിൽ നിന്ന് മദ്യവും ലഹരി പദാർഥങ്ങളും കണ്ടെത്തുന്നത് നിത്യ സംഭവമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്ക് കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഇത്തരം നടപടികൾ മദ്യലഭ്യത വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും, ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഡോ.
ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

