ഇന്നത്തെ ഡിജിറ്റൽ കാലത്ത് കമ്പ്യൂട്ടറിലും സ്മാർട്ട്ഫോണിലും ഒരേസമയം ബ്രൗസിങ് നടത്തുന്നവരാണ് നമ്മളിൽ മിക്കവരും. കമ്പ്യൂട്ടറിൽ കാണുന്ന ഒരു വെബ്സൈറ്റ് പിന്നീട് ഫോണിൽ ലഭ്യമാക്കാൻ പലരും ലിങ്കുകൾ സ്വയം മെസ്സേജ് അയക്കുകയോ നോട്ട് ആപ്പുകളിൽ സേവ് ചെയ്യുകയോ ചെയ്യാറുണ്ട്.
എന്നാൽ, ഇത്തരം അധിക പ്രവൃത്തികൾ ഒഴിവാക്കി വളരെ എളുപ്പത്തിൽ വെബ് പേജുകൾ ഒരു ഉപകരണത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറാൻ Google Chrome നൽകുന്ന സൗകര്യമാണ് ‘സെൻഡ് ടു യുവർ ഡിവൈസസ്’ (Send to your devices). വർഷങ്ങളായി ക്രോം ബ്രൗസറിൽ ഈ സേവനം ലഭ്യമാണെങ്കിലും പല ഉപയോക്താക്കളും ഇതിനെക്കുറിച്ച് അത്ര ബോധവാന്മാരല്ല.
ഡെസ്ക്ടോപ്പ് ബ്രൗസറിൽ വെബ്സൈറ്റ് പേജിൽ റൈറ്റ് ക്ലിക്ക് ചെയ്താലോ, മുകളിൽ വലതുഭാഗത്തുള്ള മൂന്ന് ഡോട്ടുകളുള്ള മെനുവിൽ ക്ലിക്ക് ചെയ്ത് ‘Cast, save, and share’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താലോ ഇത് ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ ഷെയർ ഷീറ്റ് വഴിയാണ് ഈ സൗകര്യം ലഭിക്കുക.
മൂന്ന് ഡോട്ടുകളിലുള്ള മെനുവിൽ ക്ലിക്ക് ചെയ്ത് ‘Share’ എന്നതിൽ അമർത്തിയാൽ ‘Send to devices’ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. രണ്ട് ഉപകരണങ്ങളിലും ഒരേ Google അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഈ ഫീച്ചർ വഴി ലിങ്ക് അയക്കുമ്പോൾ മറ്റേ ഉപകരണത്തിൽ പെട്ടെന്ന് തന്നെ നോട്ടിഫിക്കേഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ക്രോം ബ്രൗസറിൽ നേരിട്ട് പേജ് തുറക്കാനാകും.
ഈ സൗകര്യം ഉപയോഗിക്കുന്നതോടെ അനാവശ്യമായി ബ്രൗസറിൽ ടാബുകൾ തുറന്നിടേണ്ട സാഹചര്യം ഒഴിവാക്കാം.
സ്ഥിരമായി സൂക്ഷിക്കേണ്ട വിവരങ്ങൾക്കും ലേഖനങ്ങൾക്കും ബുക്ക്മാർക്കുകളും റീഡ് ലേറ്റർ ആപ്പുകളും ഉപയോഗിക്കുന്നതാണ് ഉചിതം.
എന്നാൽ, താൽക്കാലികമായി ഒരു ഉപകരണത്തിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് വിവരങ്ങൾ കൈമാറാൻ Chrome-ന്റെ ഈ ഫീച്ചർ ഏറെ സഹായകരമാണ്. ഉപകരണങ്ങൾ കാണിക്കുന്നില്ലെങ്കിൽ, സിങ്ക് (Sync) ഓപ്ഷൻ ഓൺ ആണെന്നും ഒരേ അക്കൗണ്ടിലാണ് ലോഗിൻ ചെയ്തിരിക്കുന്നതെന്നും ഉറപ്പുവരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

