തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ശ്രീകാര്യം സോണൽ ഹെൽത്ത് യൂണിറ്റും ചെല്ലമംഗലം ജനതാ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ഗാന്ധിജയന്തി ആഘോഷവും വിപുലമായ പരിസര ശുചീകരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീകാര്യം ഡിവിഷൻ കൗൺസിലർ അഡ്വ.
ബിന്ദു. വി.
എസ്. നിർവഹിച്ചു. ചടങ്ങിൽ ജെആർഎ പ്രസിഡന്റ്.
കെ. ജി.
ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചെല്ലമംഗലം ഡിവിഷൻ കൗൺസിലർ അരുൺ വട്ടവിള ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്. ആർ, ജെഎച്ച്ഐ മാരായ സുബീന.
എം. എസ്സ്, രാഹുൽ.
ആർ. ജി, ജെആർഎ ഭാരവാഹികളായ കുർഷിദാബീവി, സി.
വി. ദാമോദരൻനായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ഹെൽത്ത് ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വേങ്ങോട്ട് കുളവും പരിസര പ്രദേശങ്ങളും പൂർണ്ണമായി ശുചീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

