തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി, എംഡിഎംകെ നേതൃത്വത്തിന്റെ അടിയന്തര യോഗം ചെന്നൈയിൽ ആരംഭിച്ചു. പാർട്ടി ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന രണ്ട് ദിവസത്തെ ഉന്നതതല യോഗം ഡിഎംകെ സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്.
ജൂൺ 27-ന് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഖ്യത്തിലുണ്ടായ അതൃപ്തിയാണ് യോഗത്തിൽ പ്രധാന ചർച്ചാവിഷയം.
സഖ്യത്തിലെ മറ്റ് ചെറിയ പാർട്ടികൾക്ക് അർഹിക്കുന്നതിലും അധികം പരിഗണന ലഭിച്ചപ്പോൾ എംഡിഎംകെയെ തഴഞ്ഞുവെന്ന് വൈക്കോ രൂക്ഷമായി വിമർശിച്ചു. വൈക്കോയുടെ വാക്കുകൾ: “വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത, അണികളില്ലാത്ത മറ്റ് പാർട്ടികൾക്ക് പോലും 10 സീറ്റുകളും രാജ്യസഭാ എംപി സ്ഥാനവും ഡിഎംകെ നൽകിയപ്പോൾ എംഡിഎംകെയെ പൂർണ്ണമായി അവഗണിച്ചുവെന്ന് വൈക്കോ കുറ്റപ്പെടുത്തി.” കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകാതെ, ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിക്കാൻ നിർബന്ധിതരാക്കിയത് പാർട്ടിയുടെ അസ്തിത്വത്തെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഭരണത്തിൽ എത്തിയതോടെ ഡിഎംകെ രാഷ്ട്രീയമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിം ലീഗ് തുടങ്ങിയ മുൻ സഖ്യകക്ഷികളെല്ലാം ഇതിനോടകം ടിവികെ പാളയത്തിലേക്ക് മാറിയിട്ടുണ്ട്. മുഖ്യമന്ത്രി സി.
ജോസഫ് വിജയ്യുമായി വൈക്കോ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, എംഡിഎംകെയും ടിവികെ സഖ്യത്തിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

