സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ പ്രതിസന്ധികളിലൊന്ന് മാലിന്യ നിർമാർജനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളുടെ സജീവ പിന്തുണയും വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ആസൂത്രണം ചെയ്ത ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാംപയിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിർമാർജന രംഗത്ത് ഇതിനകം നിരവധി മാതൃകകൾ ലഭ്യമാണെന്നും, അവയുടെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന തീവ്രയജ്ഞത്തിലൂടെ കോട്ടയത്തെ സമ്പൂർണ മാലിന്യ മുക്ത ജില്ലയായി മാറ്റാൻ സാധിക്കണമെന്നും ജോഷി ഫിലിപ്പ് നിർദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി കോണ്ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ അധ്യക്ഷൻ എം. പി.
സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ചടങ്ങിൽ ആമുഖപ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷൻ വി.പി.
നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പന്നൂർ, സാലി മാത്യു, കോട്ടയം നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, നഗരസഭാംഗം ജോഫി മരിയ ജോൺ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ.
അമാനത്ത്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. നിർമലം – പുതുയുഗ ശുചിത്വ കേരളം ക്യാംപയിൻ കേരളത്തെ 2031 മാർച്ചോടെ സമ്പൂർണ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാംപയിൻ നടപ്പിലാക്കുന്നത്.
ഈ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ഈ കർമ്മപദ്ധതി, 2031-ൽ രാജ്യാന്തര മാലിന്യമുക്ത ദിനമായ മാർച്ച് 30-ന് സമാപിക്കും. 2026 ഒക്ടോബർ 2 മുതൽ 2027 ഒക്ടോബർ 2 വരെയുള്ള ഹ്രസ്വകാലം, 2027 ഒക്ടോബർ 2 മുതൽ 2030 ജൂൺ 5 വരെയുള്ള മധ്യകാലം, 2030 ജൂൺ 5 മുതൽ 2031 മാർച്ച് 30 വരെയുള്ള ദീർഘകാലം എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഘട്ടങ്ങളായാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

