കണ്ണൂർ ജില്ലയിലെ മമ്പറം പവർലൂം മൊട്ടയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടകരമായ സാഹചര്യം ഉണ്ടായത്. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
മഴയെത്തുടർന്ന് റോഡിലുണ്ടായ തെന്നൽ മൂലം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് റോഡിൽ വട്ടം കറങ്ങിയ ബസ് എതിർദിശയിലേക്ക് തിരിഞ്ഞുനിൽക്കുന്ന അവസ്ഥയിലായി.
ഈ സമയം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും നാല് ഇരുചക്രവാഹനങ്ങളും ബസ് ഇടിച്ചു തകർത്തു. അപ്രതീക്ഷിതമായി നടന്ന അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം ലഭ്യമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

