നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വിവാദങ്ങളും തുടരുന്ന സാഹചര്യത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി സിജെപി (CJP) സ്ഥാപകൻ അഭിജിത് ദീപകെ രംഗത്ത്.
വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിജിത് ദീപകെയുടെ വാക്കുകൾ ഇങ്ങനെ: “രാജി നരേന്ദ്ര മോദി ആവശ്യപ്പെട്ടില്ല എങ്കിൽ വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദി മോദി.
പ്രധാൻ രാജി വച്ചില്ല എങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ല”. പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 20-ന് ഡൽഹി ജന്തർ മന്തറിൽ സമരപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മറ്റന്നാൾ മുതൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“നീതിക്ക് വേണ്ടി ഒരാൾ നിരാഹാരം ഇരിക്കേണ്ടി വരുന്നത് ഖേദകരം. സമയം വൈകിട്ടില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

