ഖത്തറിലെ **റാസ് ലഫാൻ എൽഎൻജി** കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട വടകര തൂണേരി വെള്ളൂർ കളരിയുള്ളതിൽ **അർജുൻ (27)** എന്ന യുവാവിന് ജന്മനാട് വിട
നൽകി. ഇന്ന് പുലർച്ചെ 2.30-ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം, രാവിലെ 5 മണിയോടെയാണ് തൂണേരിയിലെ വീട്ടിലെത്തിച്ചത്.
രാവിലെ 8.30-ഓടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കനത്ത മഴയെയും അവഗണിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി അർജുന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്.
**കെ.എം.അഭിജിത്ത്** എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. സംസ്കാരത്തിന് ശേഷം തൂണേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുശോചന യോഗവും ചേർന്നു.
നാല് വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു അർജുൻ. ആറ് മാസം മുൻപാണ് കരാർ കമ്പനി വഴി ഖത്തറിലേക്ക് ജോലി മാറിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരണപ്പെട്ടത്.
പുറമേരിയിൽ തയ്യൽക്കട നടത്തുന്ന വെള്ളൂർ കളരിയുള്ളതിൽ **ബാബു**വിന്റെയും **സീന**യുടെയും മകനാണ് അർജുൻ.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു പുതുക്കയം സ്വദേശി **അതുല്യ**യുമായുള്ള അർജുന്റെ വിവാഹം. **വിസ്മയ**യാണ് സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

