നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാൻ ഉന്നയിച്ച ആവശ്യവും, അതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
ജൂൺ 29-ന് നടക്കുന്ന മൂലം വള്ളംകളിയോട് അനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്നായിരുന്നു റെജി ചെറിയാൻ സഭയിൽ ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ മറുപടി നൽകിയ വി.ഡി.
സതീശൻ, നിലവിൽ പുതിയ പൊതുഅവധികളോ പ്രാദേശിക അവധികളോ അനുവദിക്കുന്നതിനോട് പൊതുവായ എതിർപ്പുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ, സർക്കാർ ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സഭയിൽ സംസാരിച്ച ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ വി.ഡി. സതീശൻ തൊട്ടടുത്തുള്ള മന്ത്രിയോട് “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് പറയുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രതിപക്ഷ നേതാവിൻ്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന് ആരോപിച്ച് സിപിഎം അനുകൂല പ്രൊഫൈലുകൾ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. കെ.യു.
ജനീഷ് കുമാർ എംഎൽഎ, ബിനീഷ് കോടിയേരി തുടങ്ങിയവർ സംഭവത്തിൽ കടുത്ത പരിഹാസവുമായി രംഗത്തെത്തി. “ഇത്രേയുള്ളൂ വി.ഡി.
സതീശന്റെ വിശ്വാസ്യത; ബഹുമാനപ്പെട്ട അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി, ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്” എന്നാണ് കെ.യു.
ജനീഷ് കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

