കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നടത്തിയ പരിശോധനകളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ആകെ 550 കോടി രൂപയുടെ വൻ തട്ടിപ്പിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് 27 കേസുകളാണ് ഏജൻസി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളം അങ്കമാലി അർബൻ സഹകരണ സംഘം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ശക്തമായ നടപടികളിലേക്ക് ഇ ഡി കടന്നിട്ടുണ്ട്.
ഈ സംഘത്തിലെ 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങൾ ഇതിനോടകം മരവിപ്പിച്ചു. കൂടാതെ, 33.82 കോടി രൂപ വരുന്ന 159 വായ്പകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, തെന്നല സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിലും നിർണായക വിവരങ്ങൾ ലഭിച്ചു. ബാങ്കിലെ 24.50 ലക്ഷം രൂപ ബാലൻസുള്ള 20 സ്ഥിര നിക്ഷേപങ്ങളും അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരേസമയം 17 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

