വാഷിങ്ടൻ ∙ എച്ച്1ബി വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികളായ ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽ നിർണായക തടസ്സം. പ്രമുഖ കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്ജെമിനൈ എന്നിവയ്ക്ക് പുറമെ കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി സ്ഥാപനങ്ങളെയും പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഈ സർട്ടിഫിക്കേഷന്റെ പരിധിയിൽ വരാത്ത കമ്പനികൾക്ക് സ്വന്തം ജീവനക്കാർക്കായി ഗ്രീൻ കാർഡിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. അമേരിക്കൻ പൗരന്മാർക്ക് ലഭിക്കേണ്ട
തൊഴിലവസരങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നുവെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് ഈ എട്ട് കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസിന്റെ സാന്നിധ്യത്തിൽ ലേബർ സെക്രട്ടറി കെയ്ത്ത് സോണ്ടർലിങ് ആണ് ഔദ്യോഗികമായി ഈ പ്രഖ്യാപനം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. യുഎസ് ആന്റി ഫ്രോഡ് ടാസ്ക് ഫോഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത്തരം നടപടികൾ പുരോഗമിക്കുന്നത്.
അമേരിക്കൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മൈക്രോസോഫ്റ്റ് ആണെന്നും ലേബർ സെക്രട്ടറി വെളിപ്പെടുത്തി. കൂടാതെ, യേൽ, ഹാർവഡ്, സ്റ്റാൻഫഡ് തുടങ്ങിയ പ്രമുഖ സർവകലാശാലകൾ വിദേശ വിദഗ്ധരുടെ സേവനം ഉറപ്പാക്കുന്നതിനായി ഉപയോഗപ്പെടുത്തിവരുന്ന എക്സ്ചേഞ്ച് വീസ പ്രോഗ്രാമുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് വാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

