വയനാട് ചിന്നമ്മ കൊലക്കേസിൽ രണ്ടാം പ്രതിയായ വിപിൻ വർഗീസിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രതിക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഈ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിപിൻ വർഗീസ് സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച കാര്യങ്ങൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. 2014-ൽ വയനാട്ടിൽ വെച്ചാണ് സംഭവം നടന്നത്.
യാക്കോബായ സഭ മലബാർ ഭദ്രാസനം വനിതാസമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്ക് വേണ്ടി അഭിഭാഷകൻ വി കെ ബിജു കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

