സി.പി.ഐ.എം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ജി.സുധാകരൻ രംഗത്ത്. അമ്പലപ്പുഴയിൽ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ചത്.
“പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ നടക്കുന്നത്” എന്ന് ജി.സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവർ തന്നെയാണ് പാർട്ടിയെ തകർക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
താൻ പാർട്ടിയിൽ അംഗത്വം പുതുക്കാതിരുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “ഈ പാർട്ടിയിൽ നിൽക്കാൻ കൊള്ളില്ല അതുകൊണ്ടാണ് താൻ അംഗത്വം പുതുക്കാതിരുന്നത്.
ഞാൻ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ” എന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ എ.വിജയരാഘവൻ നടത്തിയ പരാമർശങ്ങളെയും അദ്ദേഹം വിമർശിച്ചു. “ഏത് സീറ്റിൽ തോറ്റാലും കുഴപ്പമില്ല അമ്പലപ്പുഴയിൽ തോൽക്കാതിരുന്നാൽ മതിയെന്ന് വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി” എന്ന് അദ്ദേഹം അവകാശപ്പെട്ടു.
സി.പി.ഐ.എമ്മിനുള്ളിൽ യാതൊരുവിധത്തിലുള്ള ആത്മവിമർശനവും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

