സ്റ്റേജിൽ ലൈവ് പെർഫോമൻസ് നടത്തുന്നതിനിടെ എന്തും സംഭവിക്കാം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ കൂടിയാണ് ഒരു കലാകാരിയുടെ കഴിവിരിക്കുന്നത്.
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ജയലക്ഷ്മി നാരായണൻ സ്കൂൾ ഓഫ് ഡാൻസ് ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ലൈവ് പെർഫോമൻസിനിടെ അപ്രതീക്ഷിതമായി നേരിട്ട പ്രതിസന്ധിയെ അതിജീവിച്ച ഭരതനാട്യം കലാകാരിയാണ് നെറ്റിസൺസിന്റെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.
മനോഹരമായ ഭരതനാട്യം വേഷമണിഞ്ഞ് നൃത്തം തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ നർത്തകിയുടെ സാരി അയഞ്ഞുതുടങ്ങുകയായിരുന്നു. വസ്ത്രം ശരിയാക്കാൻ അവർ അപ്പോൾ തന്നെ ശ്രമിച്ചെങ്കിലും, അതിന് സാധിച്ചില്ല.
എന്നാൽ, അടുത്ത നിമിഷം തന്നെ ഇത് തന്റെ നൃത്തത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. പിന്നാലെ, ഒരു കൈകൊണ്ട് സാരി ചേർത്തുപിടിച്ചുകൊണ്ട് തന്നെ, ഒട്ടും പതറാതെ അവർ തന്റെ നൃത്തം പൂർത്തിയാക്കുകയായിരുന്നു.
View this post on Instagram A post shared by Jayalakshmi Narayanan School of Dance (@jnsdanceoffical) ‘ഒരു ലൈവ് ഷോയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം’ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് നർത്തകിയെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നതും.
‘പ്രതിസന്ധികളെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ! നിങ്ങളിൽ നിന്ന് ഞങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
‘നൃത്തം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണെന്ന് ഈ പ്രകടനം തെളിയിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങൾ ഒരു പ്രതിഭ തന്നെയാണ് എന്നും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകി.
ഒറ്റ നിമിഷത്തിൽ പതറാതെ താൻ നേരിടുന്ന പ്രതിസന്ധിയെ അതിജീവിച്ച കലാകാരിക്ക് വലിയ പ്രശംസയാണ് ഇപ്പോൾ കിട്ടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

