ആലപ്പുഴ ∙ ഉയർന്ന താപനിലയും അത്യുഷ്ണവും അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ പകൽ സ്വയം ലോക്ഡൗൺ ചെയ്യണമെന്നു കലക്ടർ നിർദേശിച്ചു. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും പരമാവധി ഒഴിവാക്കണം.
ലോക്ഡൗണിനു സമാനമായ ജാഗ്രത ആവശ്യമാണ്. ചൂടിലെ വർധന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.
മരണത്തിനു വരെ കാരണമായേക്കാം. തീരദേശ ജില്ലയായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കും.
അനുഭവപ്പെടുന്ന ചൂട് താപസൂചികയിലെക്കാൾ കൂടുതലായിരിക്കും. അതിനാൽ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണണമെന്നും കലക്ടർ അറിയിച്ചു.
∙ ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ തുടങ്ങിയവയുള്ളവർ, പ്രായമേറിയവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലുള്ള അവസ്ഥയുള്ളവർ എന്നിവർ പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം.
വീടിനകത്തും ഇവർക്കു പ്രത്യേക ശ്രദ്ധ ഉറപ്പാക്കണം. ∙ ശുദ്ധജലം ധാരാളമായി കുടിക്കുക.
വായുസഞ്ചാരം ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം. ∙ പകൽ പുറംപണികൾ പൂർണമായി ഒഴിവാക്കണം.
∙ വീട്ടുജോലിയിൽ ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം. ∙ അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ കുട
ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം.
കഴിയുമെങ്കിൽ സൺഗ്ലാസ് ഉപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
∙ തളർച്ചയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. അത്തരം സാഹചര്യത്തിൽ കാണുന്നവരെ തണലിലേക്കു മാറ്റി കിടത്തി ശരീരം തണുപ്പിക്കണം.
∙ പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ∙ കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം.
∙ തുറസ്സായ സ്ഥലത്തെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയവ പകൽ 11 മുതൽ 3 വരെ കർശനമായി ഒഴിവാക്കണം. ∙ ഉത്സവങ്ങളുമായി ബന്ധപ്പെട്ട
പരിപാടികൾക്കും സമയക്രമീകരണം വേണം. തീപിടിത്ത സാധ്യത കൂടുതലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് തുടങ്ങിയവ ഒഴിവാക്കണം. ∙ മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നതിനാൽ തെരുവുനായ ആക്രമണം വർധിക്കാൻ സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

