ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നിന്ന് വിചിത്രവും എന്നാൽ ദേശീയതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ ഒരു വിവാഹ വാർത്തയാണ് പുറത്തുവരുന്നത്. മൂന്ന് യുവതികൾ ഒരേ യുവാവിനെ വിവാഹം ചെയ്തതായി അവകാശപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.
വിവാഹത്തിന്റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് വലിയ ചർച്ചകളാണ് ഇതോടെ ഉയർന്നുവന്നിരിക്കുന്നത്. വിവാഹം കഴിച്ചവരിൽ രണ്ട് പേർ സഹോദരിമാരും മറ്റൊരാൾ അവരുടെ ബന്ധുവുമാണ്.
സമൂഹ മാധ്യമങ്ങൾക്കായി വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്ന സംഘത്തിലെ ക്യാമറാമാനായ യുവാവിനെയാണ് ഇവർ വിവാഹം ചെയ്തത്. മൂന്ന് യുവതികൾക്ക് വേണ്ടിയുള്ള വൈറൽ വീഡിയോകൾ ഷൂട്ട് ചെയ്ത് കൊടുത്തിരുന്നത് ഇയാളാണ്.
വിവാഹശേഷം പരസ്പരം വേർപിരിഞ്ഞ് ജീവിക്കാൻ താൽപര്യമില്ലായിരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് യുവതികൾ വിവാഹ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥി സരോജ് (20), സഹോദരി സാവിത്ര (19), ബന്ധു ഖടക്വംശി (18) എന്നിവരാണ് ഈ വ്യത്യസ്തമായ തീരുമാനത്തിന് പിന്നിൽ.
തങ്ങളുടെ ദീർഘ കാല ക്യാമറാമാനായ വികാസിനെ (വിക്കി, 20) ഹാസൻപൂരിലെ ചാമുണ്ഡ ക്ഷേത്രത്തിൽ വെച്ച് ജൂലൈ 15 -നാണ് വിവാഹം കഴിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബന്ധുക്കളുടെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.
സർക്കാർ ഉദ്യോഗസ്ഥനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ തങ്ങൾ എന്നത്തേക്കും പിരിയുമെന്ന് വ്യക്തമായി. വിവാഹം കഴിക്കാതിരിക്കാൻ വീട്ടുകാർ സമ്മിച്ചില്ല.
സ്ത്രീകൾ വിവാഹം കഴിക്കണമെന്നാണ് വീട്ടുകാരുടെ നിർബന്ധം. ഇതേ തുടർന്ന് ഒരു വീട്ടിൽ നിന്നുള്ള മൂന്ന് സഹോദരന്മാർക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഏങ്ങുമെത്തിയില്ല.
അപ്പോഴാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്നും യുവതികൾ കൂട്ടിച്ചേർത്തു. അതേസമയം മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നും സംഭവത്തിന്റ വീഡിയോ ചിത്രീകരിച്ചത് മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്റെ ഭാര്യയായിരുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, വീഡിയോ വൈറലായതോടെ ചില സാമൂഹിക-മത സംഘടനകൾ വിവാഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യുപി പൊലീസ് അറിയിച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാല് പേരെയും പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചതായും പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ വിവാഹ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിവാഹത്തിന്റെ നിയമസാധുതയും പരിശോധിക്കുന്നുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യവും നിയമപരമായ നിയന്ത്രണങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

