തൃശൂർ പുതുക്കാട് യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ മാതാവ് പ്രസന്ന ആവശ്യപ്പെട്ടു. മകനെയും സുഹൃത്തുക്കളെയും വാഹനം കൊണ്ടിടിപ്പിച്ച ശേഷം പൊലീസുകാര്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ നിര്‍ണായകമായ ഓഡിയോ സന്ദേശവും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടു.
ഈ കേസിൽ നാലു പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പന്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും ഇവര്‍ക്കെതിരെ ക്രിമിനൽ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തൊമ്പതിന് ലോകകപ്പ് ഫൈനല്‍ ദിനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
രാത്രി മൂന്നു യുവാക്കളെ പൊലീസ് ജീപ്പ് ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മടങ്ങുന്ന വഴി ഇവര്‍ വാഹനത്തിലിരുന്ന് സംസാരിച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ തെളിവുകള്‍ ലഭ്യമായിട്ടും വരന്തരപ്പള്ളി പൊലീസ് പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് പൊലീസ് അതിക്രമത്തിന് ഇരയായ അമലിന്റെ അമ്മ പ്രസന്ന വ്യക്തമാക്കി.
ജൂലൈ പത്തൊമ്പതിന് രാത്രി പത്തേമുക്കാലോടെയാണ് പുതുക്കാട് സെന്ററില്‍ സംഭവങ്ങളുടെ തുടക്കം. രാത്രി ഭക്ഷണം കഴിക്കാനായി തട്ടുകടയിലെത്തിയതായിരുന്നു അമല്‍, വിഷ്ണു, അഭിഷേക് എന്നീ ചെറുപ്പക്കാര്‍.
തുടര്‍ന്ന് തട്ടുകടയിലുണ്ടായിരുന്ന മറ്റൊരു സംഘവുമായി ഇവര്‍ക്ക് വാക്കുതര്‍ക്കമുണ്ടാവുകയും വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. അപ്പോഴേക്കും യുവാക്കള്‍ അവിടന്ന് വീടുകളിലേക്ക് മടങ്ങിയിരുന്നു.
തുടര്‍ന്ന് രാത്രിയില്‍ യുവാക്കളെ തേടി പൊലീസ് വീടുകളിലെത്തിയെങ്കിലും കുട്ടികള്‍ പുറത്തുപോയിരുന്നു. വീടിനുള്ളില്‍ അതിക്രമിച്ചു കയറി പൊലീസ് നടത്തിയ പരിശോധനയില്‍ ചാര്‍ജിന് ഇട്ടിരുന്ന അമലിന്റെ ഫോണ്‍ പൊലീസിന് ലഭിച്ചു.
ഇത് പോക്കറ്റിലിട്ട് തിരികെ പോകും വഴി യാദൃശ്ചികമായി റെക്കോര്ഡായതാണ് പൊലീസുകാരുടെ നിലവിലെ സംഭാഷണം. വീടുകളില്‍ നിന്ന് പിരിഞ്ഞെത്തിയ പൊലീസ് സംഘം തൊട്ടടുത്ത പുഴയോരത്ത് കുട്ടികളുടെ ബൈക്കുകള്‍ കണ്ടെത്തുകയും അവയെടുത്ത് തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.
പിന്നാലെ കുട്ടികള്‍ക്കായി വാഹനം മാറ്റിയിട്ട് വഴിയില്‍ കാത്തുനില്ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ സ്ഥലത്തെത്തി ബൈക്കെടുത്ത് പോകുന്നതിനിടയിലാണ് ജീപ്പിടിപ്പിച്ച് വീഴ്ത്തിയത് എന്നാണ് മാതാവ് പ്രസന്ന ശക്തമായ ആരോപണം ഉന്നയിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ മഹേഷ്, സിപിഒമാരായ എം.യു. ഫൈസല്‍, ഇ.ഡി.
യദുകൃഷ്ണന്, പി.ഡി. നവീന്‍കുമാര്‍ എന്നിവരെയാണ് സസ്പന്റ് ചെയ്തിട്ടുള്ളത്.
കൂടാതെ, കുട്ടികളെ പൊലീസ് ജീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇടപെട്ട് നശിപ്പിച്ചതായും ഗുരുതരമായ ആരോപണമുണ്ട്. പൊലീസുകാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും കേസും ആവശ്യപ്പെട്ട് ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം ഇപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

