പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കടമ്മനിട്ട മാർത്തോമ്മാ പള്ളി (കല്ലേലി പള്ളി) ശതോത്തര രജതജൂബിലി നിറവിലാണ്.
1902-ൽ സ്ഥാപിതമായ ഈ ചരിത്രപ്രസിദ്ധമായ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 26ന് രാവിലെ 11 മണിക്ക് നടക്കും. മാർത്തോമ്മാ സഭ കുന്നംകുളം- മലബാർ ഭദ്രാസനാധിപൻ ഡോ.
മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്ക്കോപ്പാ ചടങ്ങ് നിർവ്വഹിക്കും. ചടങ്ങിൽ അബിൻ വർക്കി എംഎൽഎ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
വിവിധ ക്രിസ്തീയ സഭകളിലെ വൈദിക ശ്രേഷ്ഠരും പ്രദേശത്തെ ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കും. തുടക്കകാലത്ത് മുളങ്കൂട്ടിലും, പിന്നീട് വെട്ടുകല്ലിലും, തുടർന്ന് കരിങ്കല്ലിലും തീർത്ത നിർമ്മിതികളിലാണ് ഈ ഇടവകയിലെ വിശ്വാസികൾ ആരാധന നടത്തിയിരുന്നത്.
കാലാനുസൃതമായ മാറ്റങ്ങളോടെ, നിലവിലുള്ള ദൈവാലയം 2006-ൽ ആണ് നവീകരിച്ച് പണി കഴിപ്പിച്ചത്. നിലവിൽ 218 വീടുകളും 12 പ്രാർത്ഥനാകൂട്ടങ്ങളും ഉൾപ്പെടുന്നതാണ് ഈ ഇടവക.
ഇടവക വികാരി റവ. ജിജി വി.
മാത്യു പ്രസിഡന്റായുള്ള ജനറൽ കമ്മറ്റിയും വിവിധ ഉപസമിതികളുമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വേദപഠനം, ചെയിൻ പ്രയർ, ബൈബിൾ ക്വിസ്, വിവിധ കലാസന്ധ്യകൾ, മിഷൻ ഫീൽഡ് സന്ദർശനം, ജീവകാരുണ്യ പദ്ധതികൾ, ഇടവക ഡയറക്ടറിയുടെ പ്രകാശനം തുടങ്ങിയവയാണ് ജൂബിലി വർഷത്തിലെ പ്രധാന പരിപാടികളെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

