തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. വർക്കല പാപനാശം കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ദേവസ്വം പിതൃതർപ്പണത്തിനും വിവിധ വഴിപാടുകൾക്കും ഏറെ പ്രശസ്തമാണ്.
തുലാഭാര വഴിപാടുകൾ പൂർത്തിയാക്കിയ ശേഷമാണ് മന്ത്രിയും സംഘവും ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ഇതിന് മുൻപായി പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും സമാനമായ രീതിയിൽ തുലാഭാര വഴിപാടുകൾ നടത്തിയിരുന്നു.
അതിനിടെ, ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടലുകളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ മുൻപ് നിയമസഭയിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. “ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ഹൈക്കോടതിയാണ് ഇടപെടല്‍ നടത്തുന്നത്.
ശബരിമലയില്‍ എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് തീരുമാനിക്കുന്നത്. ശബരിമലയിലെ എല്ലാ തീരുമാനങ്ങളും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കാരണം ഒന്നും പറയുന്നില്ലെന്നും” നിയമസഭയിൽ ശബരിമലയിലെ വികസനവുമായി ബന്ധപ്പെട്ട
ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

