ഡൽഹിയിൽ നടന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയ്ക്കെതിരെ പൊലീസിന്റെ നടപടി. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും നഗരത്തിൽ ഗതാഗത തടസ്സവും അതുവഴി യാത്രക്കാർക്ക് ദുരിതവും സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രശസ്ത റാപ്പർ വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഘ്നേഷും മറ്റ് 99 പേരുമാണ് പ്രതികളെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിന് സമീപത്തായിരുന്നു റാപ്പർ വേടൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ‘ആസാദി’ പാട്ടും പ്രതിഷേധവും പരിപാടി അരങ്ങേറിയത്. എന്നാൽ യാതൊരുവിധ ഔദ്യോഗിക അനുമതിയും നേടാതെയാണ് ഈ ഒത്തുകൂടൽ സംഘടിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.
വിദ്യാർഥികൾ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനും ഇല്ലാതാക്കാനും ഭരണകൂടം ശ്രമിക്കുകയാണെന്നും, ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് വേടൻ അടക്കമുള്ളവർ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

