ഗൂഗിൾ ക്രോം തങ്ങളുടെ ബ്രൗസറിലെ ഓട്ടോഫിൽ സംവിധാനത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തി. നവംബർ 2025-ന് മുൻപ് പാസ്വേഡുകൾ, വിലാസം, പേയ്മെന്റ് വിവരങ്ങൾ എന്നിവ പൂരിപ്പിക്കാൻ മാത്രമായിരുന്ന ഈ സൗകര്യം, കഴിഞ്ഞ വർഷം മുതൽ പാസ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, വാഹനത്തിന്റെ VIN, നമ്പർ പ്ലേറ്റ് വിവരങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു.
ഈ സേവനം ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഡെസ്ക്ടോപ്പ് പതിപ്പുകൾക്ക് സമാനമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഇനി ഈ സൗകര്യം ലഭ്യമാകും.
ഗൂഗിൾ വാലറ്റ് വഴി സുരക്ഷിതമായി വിവരങ്ങൾ ക്രോമിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഉപയോക്താവിന്റെ വ്യക്തമായ സമ്മതത്തോടെ മാത്രമേ ഈ വിവരങ്ങൾ പങ്കുവെക്കുകയുള്ളൂ.
പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്ത രീതിയിലാണ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയത് ഇപ്രകാരമാണ്: “Chrome can now automatically fill forms using data that’s stored in your Google Wallet, including driver’s license details, passport information and your Known Traveler Number.” ആദ്യമായി ഇത്തരം വിവരങ്ങൾ ക്രോമിൽ നൽകുന്ന ഉപയോക്താക്കൾക്ക് അത് ഗൂഗിൾ വാലറ്റിൽ സേവ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
ഭാവിയിൽ വിവരങ്ങൾ മാറ്റുകയോ ക്രമീകരിക്കുകയോ ചെയ്യണമെന്നുണ്ടെങ്കിൽ ക്രോം ക്രമീകരണങ്ങളിലെ ‘Autofill and passwords’ പേജിലോ അല്ലെങ്കിൽ ഗൂഗിൾ വാലറ്റ് സെറ്റിംഗ്സിലോ ഇത് സാധ്യമാണ്. ഐഡി കാർഡുകൾ പോലുള്ള സ്വകാര്യ രേഖകൾ പ്രത്യേക നിയന്ത്രണങ്ങളോടെ തന്നെ മാനേജ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

