പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ഇ.എൻ.
സുരേഷ്ബാബുവിനെതിരെ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്ന് സൂചന. പാർട്ടിക്കുള്ളിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച വിവിധ പരാതികൾ ഗൗരവത്തോടെ പരിശോധിച്ച് അന്വേഷണം നടത്താനാണ് പാർട്ടി തീരുമാനം. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് ഇ.എൻ.
സുരേഷ്ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ, തന്റെ സ്വന്തം ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം തുടരുന്നുണ്ട്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പാർട്ടി തലത്തിലുള്ള അന്വേഷണ റിപ്പോർട്ട് വന്നശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

