മഹാരാഷ്ട്രയിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവാവിനെ പ്രതിശ്രുത വധു താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം പുറത്തായി. ബിസിനസുകാരനായ കേതൻ അഗർവാൾ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ സിയ ഗോയൽ, ഇവരുടെ സുഹൃത്തായ ചേതൻ ചൌധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബറിൽ ഉദയ്പൂരിലെ ആഡംബര കൊട്ടാരത്തിൽ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്ന സിയ, ഈ മാസം 18-ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായി കേതനെ പൂണെയിലെ ലോഹ്ഗഡ് കോട്ടയിലേക്ക് യാത്രയ്ക്കായി ക്ഷണിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയായിരുന്നു.
സംഭവത്തിന് ശേഷം സിയ ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേതൻ ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണതാണെന്നായിരുന്നു സിയ പൊലീസിന് നൽകിയ മൊഴി.
എന്നാൽ, മരണത്തിൽ സംശയം പ്രകടിപ്പിച്ച് കേതന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ തെളിവുകളും കോൾ റെക്കോർഡുകളും പരിശോധിച്ചതോടെ കേതന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സിയയും കാമുകൻ ചേതൻ ചൌധരിയും ചേർന്ന് കൃത്യം നിർവഹിച്ചതാണെന്ന് തെളിഞ്ഞു. മൃതദേഹം മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് കണ്ടെടുത്തത്. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

