കൊച്ചി: എറണാകുളം കളമശേരിയിൽ വിവാഹിതയായ യുവതിയെ ലഹരിമരുന്ന് നൽകി മയക്കിക്കിടത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്.
ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളിയിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിച്ചാണ് പ്രതികൾ യുവതിക്ക് മദ്യവും ലഹരിമരുന്നും നൽകി അവശയാക്കിയ ശേഷം ക്രൂരതയ്ക്ക് ഇരയാക്കിയത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്പായുടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നും അധികൃതർ വ്യക്തമാക്കുന്നു. കളമശേരി ഇൻസ്പെക്ടർ എ.എൽ.
അഭിലാഷ്, എസ്ഐമാരായ രാം ലാൽ, വി.എസ്. ബിനു, സിപിഒമാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ.ബിജോയ് ചന്ദ്രൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

