അമേരിക്കയിലെ മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജയായ പ്രൊഫസർക്കെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തിന് സോഷ്യൽ മീഡിയയിലൂടെ ശക്തമായ മറുപടി നൽകി നെറ്റിizens. ലോകപ്രശസ്തമായ ഐഐടിയുടെ അക്കാദമിക മികവ് ഉയർത്തിക്കാട്ടിക്കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പ്രൊഫസർക്ക് പിന്തുണയുമായി എത്തിയത്.
‘ഓയിൽഫീൽഡ് റാൻഡോ’ എന്ന യൂസറാണ് എക്സ് പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ നിന്നുള്ള വിവിധ പ്രൊഫസർമാരെ ലക്ഷ്യമിട്ട് വിദ്വേഷ കുറിപ്പ് പങ്കുവെച്ചത്. മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ പ്രൊഫസർമാരുടെ വിവരങ്ങൾ പുറത്തുവിട്ട
ഇയാൾ, അഗ്രികൾച്ചറൽ പ്രോസസ്സ് എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിഖാലി ബാനർജിയുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രശസ്തമായ ഐഐടി ബോംബെയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. ശിഖാലി ബാനർജി.
അമേരിക്കൻ സർവ്വകലാശാലകളിൽ ഇന്ത്യൻ ഫാക്കൽറ്റികളുടെ എണ്ണം വർധിച്ചുവരുന്നതിനെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പോസ്റ്റ്. എന്നാൽ ഈ നീക്കം ഇയാൾക്ക് തന്നെ തിരിച്ചടിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഐഐടി ബോംബെയുടെ ഉന്നത അക്കാദമിക നിലവാരം ചൂണ്ടിക്കാട്ടി നിരവധി പ്രമുഖർ രംഗത്തുവന്നു. ‘ലോകത്തിൽ പ്രവേശനം കിട്ടാൻ ഏറ്റവും പ്രയാസമേറിയ കോളേജുകളിലൊന്നാണ് ഐഐടി.
അവിടത്തെ ഒരു ബിരുദധാരിയെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞത് മോണ്ടാനയ്ക്ക് ലഭിച്ച വലിയൊരു നേട്ടമാണ്’ എന്ന് ഡാറ്റാ സയന്റിസ്റ്റായ അർമാൻ ഡോമാലെസ്കി കുറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളാണ് ഐഐടിയിൽ നിന്ന് പുറത്തുവരുന്നതെന്നും, അമേരിക്കയിലെ മോണ്ടാന പോലുള്ള സർവ്വകലാശാലകളിൽ അവർ സേവനം അനുഷ്ഠിക്കുന്നത് രാജ്യത്തിന് തന്നെ വലിയ മുതൽക്കൂട്ടാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
ഇയാളുടെ വംശീയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നതെങ്കിലും, തന്റെ നിലപാടിൽ ഉറച്ചുനിന്ന ഇയാൾ ഇന്ത്യയെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും വീണ്ടും അപകീർത്തികരമായ പരാമർശങ്ങൾ ആവർത്തിക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

