സൗന്ദര്യവർധക വസ്തുക്കൾ, സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ വ്യക്തിശുചിത്വ ഉൽപന്നങ്ങൾ സസ്യജന്യമാണോ അതോ മൃഗജന്യമാണോ എന്ന് ഇനി മുതൽ പാക്കറ്റുകളിൽ വ്യക്തമായി അറിയാൻ സാധിക്കും. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറപ്പിച്ചു.
പുതിയ നിയമപ്രകാരം സസ്യജന്യ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പച്ചനിറത്തിലുള്ള അടയാളം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ ഉൽപന്നങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മൃഗജന്യ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ പാക്കറ്റിൽ ചുവപ്പോ തവിട്ടുനിറമോ ഉള്ള അടയാളം രേഖപ്പെടുത്തിയിരിക്കണം.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലീഗൽ മെട്രോളജി ചട്ടത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് ഈ സുപ്രധാന തീരുമാനം. ഈ നിയമം തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

