കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആരോപിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ഇഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും, അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിരന്തരം നിലപാട് സ്വീകരിച്ചു വരികയാണെന്നും, കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഈ നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോലീബി സഖ്യകാലം തൊട്ട് ആരംഭിച്ച ഈ രാഷ്ട്രീയ കൂട്ടുകെട്ട് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പരസ്പരം സഹായിച്ച ഇക്കൂട്ടര്‍, അധികാരത്തില്‍ എത്തിയപ്പോഴും ആ ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

