ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊരാളായ കർണ്ണന്റെ കഥ പുതിയ ദൃശ്യഭാഷയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. സംവിധായകൻ രമേഷ് വർമ്മ ഒരുക്കുന്ന ‘മഹാവീർ കർണ്ണ’ എന്ന ചിത്രത്തിൽ ഇതിഹാസ യോദ്ധാവായ കർണ്ണനായി വേഷമിടുന്നത് രാഘവ ലോറൻസ് ആണ്.
പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. ഏകദേശം 150 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 2027 ലാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്നത്. മഹാഭാരതത്തിലെ കർണ്ണന്റെ മഹത്വത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷിക വശങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
വിധി, വിശ്വസ്തത, സൗഹൃദം, ത്യാഗം എന്നിവയിലൂടെ നിർവ്വചിക്കപ്പെടുന്ന ഒരു യോദ്ധാവായാണ് കർണ്ണനെ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. പുരാതന സാമ്രാജ്യങ്ങളും യുദ്ധഭൂമികളും പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈനും അത്യാധുനിക വിഷ്വൽ എഫക്റ്റ്സുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ശ്രീമാനി ഡയലോഗുകൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗ്യാനിയും, ഛായാഗ്രഹണം റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ) നിർവ്വഹിക്കുന്നു. എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ: ശബരി.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരെയും താരനിരയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്ന് അണിയറവർത്തകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

