സംസ്ഥാന പൊലീസ് സേനയില്‍ ഉന്നതതല മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സി.നാഗരാജുവിനെ മാറ്റി നിയമിച്ചു.
പുതിയ ഗതാഗത കമ്മിഷണറായി സൗത്ത് സോണ്‍ ഐജിയായിരുന്ന സ്പര്‍ജന്‍ കുമാറിനെ ചുമതലപ്പെടുത്തി. ഇന്റലിജന്‍സ് ഐജിയായാണ് സി.നാഗരാജുവിനെ പുതിയതായി നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം സൗത്ത് സോണ്‍ ഐജിയുടെ പുതിയ ചുമതല ആര്.നിശാന്തിനിക്ക് നല്കി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ പ്രധാനപ്പെട്ട
പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

