യമൻ തലസ്ഥാനമായ സനയിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം, ഷബ്വാ പ്രവിശ്യയിലെ സർക്കാർ സേനയുടെ പരിശീലന ക്യാംപിനു നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എണ്ണ സമ്പന്നമായ ഷബ്വാ പ്രവിശ്യയിലെ അൽ ആലം സൈനിക ക്യാംപിനു നേരെയാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായത്.
തുറമുഖ നഗരമായ മോഖ പിടിച്ചെടുത്തതിനു സമാനമായ സാഹചര്യമാണ് ഷബ്വയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യെമന്റെ തെക്കൻ തീരപ്രദേശത്ത് ഏദൻ ഉൾക്കടലിനോട് ചേർന്നു കിടക്കുന്ന എണ്ണ-വാതക സമ്പന്നമായ ഷബ്വാ പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ‘ബൽഹാഫ്’ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ദരിദ്ര രാജ്യമായ യെമനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണം നടന്നിരിക്കുന്നത്. പരിശീലനം നടക്കുന്നതിനിടെ സൈനികർക്ക് നേരെ ഹൂതികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂട
വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഷബ്വയിൽ നിന്ന് ഹൂതി നിയന്ത്രണത്തിലുള്ള അൽ ബെയ്ദയിലേക്കുള്ള റോഡ് തകർന്നു.
നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്തു ഫ്ലൈദുബായ് അബ്ഹ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 24 വരെ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഖത്തർ എയർവേയ്സും 24 വരെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദിയെ സൈനികമായി സഹായിക്കാൻ തയാറാണെന്ന് ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സൈന്യത്തെ ചുമതലപ്പെടുത്താൻ അടിയന്തര പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി അഭ്യർത്ഥിച്ചു.
ചെങ്കടലിലെ സുരക്ഷാപ്രശ്നത്തിൽ സഹായംതേടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലെത്തി പ്രസിഡന്റ് സിസിയുമായി കഴിഞ്ഞമാസം ചർച്ച നടത്തിയിരുന്നു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചതായി ഇറാൻ നാവികസേനയും വെളിപ്പെടുത്തിയിട്ടുണ്ട്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിന് സർക്കാർ സൈന്യം ഈ മാസം പ്രത്യേക സൈനിക നീക്കം ആരംഭിക്കുകയും കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ സ്വാധീനം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് യെമന്റെ തെക്കൻ മലനിരകളിൽ ഹൂതി വിരുദ്ധ സഖ്യത്തിന്റെ പ്രധാന നഗരകേന്ദ്രമായ തായിസ് ഹൂതികൾ വളഞ്ഞിരിക്കുന്നത്.
ചെങ്കടലിന്റെ കവാടത്തിലെ തന്ത്രപ്രധാനമായ കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് സെപ്റ്റംബറിൽ ഹൂതികൾ മുന്നേറ്റം നടത്തിയിരുന്നു. 2014-ൽ ഹൂതി വിമതർ തലസ്ഥാനമായ സന പിടിച്ചടക്കുകയും ഭരണകൂടത്തെ തെക്കൻ ഭാഗത്തേക്ക് തുരത്തുകയും ചെയ്തതോടെയാണ് യെമനിൽ വിനാശകരമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

