തിരുവനന്തപുരം ജില്ലയിലെ വെള്ളറടയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോട് കൂടിയായിരുന്നു ഈ അപകടം സംഭവിച്ചത്.
യാത്രയ്ക്കിടെ തെരുവുനായ പെട്ടെന്ന് റോഡിലേക്ക് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ 12 അടിയലധികം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ തെരുവുനായ സംഭവസ്ഥലത്തുതന്നെ ചത്തൊടുങ്ങി. ശബ്ദം കേട്ട് ഉടൻതന്നെ പ്രദേശവാസികൾ ഓടിയെത്തുകയും, മണത്തോട്ടം സ്വദേശിയായ സുധീറിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയുമാണ് ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുധീറിനെ ആദ്യം വെള്ളറട സർക്കാർ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമെ മറ്റ് യാത്രികർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് ഇത്തരത്തിൽ തെരുവ് നായകളുടെ ശല്യം അതിരൂക്ഷമായി വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ ആശങ്ക രേഖപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

