പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ അതീവ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മമത ബാനർജിയെ നീക്കം ചെയ്തതായി വിമതപക്ഷം പ്രഖ്യാപിച്ചു.
വിമത വിഭാഗം ചേർന്ന പ്രത്യേക യോഗത്തിലാണ് ഇത്തരമൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പാർട്ടിയുടെ പുതിയ അധ്യക്ഷനായി അരൂപ് റോയിയെ തിരഞ്ഞെടുത്തതായും വിമതവിഭാഗം നേതാക്കൾ അറിയിച്ചു.
കൂടാതെ, ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഇവർ വ്യക്തമാക്കി. വിമതവിഭാഗം നേതാവും പ്രതിപക്ഷ നേതാവുമായ ഋതബ്രത ബാനർജി, വിമത എംഎൽഎമാർ, പാർട്ടി കൗൺസിലർമാർ എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി നേതൃത്വത്തിനെതിരായ ഈ നീക്കം.
ഔദ്യോഗിക നടപടികളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്ന് ഋതബ്രത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അരൂപ് റോയ്, ഫിർഹാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന ഈ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

