സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം പ്ലൂട്ടോയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. യുഎഫ്ഒ മോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഗാനം റിലീസായ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പ്രേക്ഷക പ്രീതി നേടിയ വാഴ 2 എന്ന ചിത്രത്തിലെ ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് സംഗീതം നൽകിയ പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസർ അർക്കാഡോ തന്നെയാണ് ഈ ഗാനത്തിനും ഈണം പകർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വെസ്റ്റേൺ ബീറ്റുകളും ആകർഷകമായ വരികളും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ്.
ജനപ്രിയ ഗാനരചയിതാവായ ശബരീഷ് വർമ്മയാണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലീം അന്യഗ്രഹജീവിയായാണ് വേഷമിടുന്നത്.
നീരജ് മാധവിനൊപ്പം അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസിന്റെ വേറിട്ട
മേക്കോവർ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാർ, രശ്മി രജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയവരും അണിനിരക്കുന്നു.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഛായാഗ്രഹണം വിഷ്ണു ശർമ്മയും, എഡിറ്റിംഗ് സനത് ശിവരാജ്ഉം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത് നിയാസ് മുഹമ്മദ് ആണ്.
ആർട്ട് ഡയറക്ടർ രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, മേക്കപ്പ്, പ്രോസ്തെറ്റിക്സ് റോണക്സ് സേവ്യർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി ആർ ഒ ആയി എ എസ് ദിനേശ് പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

